gold

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുശേഷം സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ച് 57,200 രൂപയായി. ഗ്രാമിന് 15 രൂപ വർദ്ധിച്ച് 7,150 രൂപയും ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്വർണത്തിന്റെ വില പത്ത് രൂപ വർദ്ധിച്ച് 5,905 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 57,080 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കം മുതൽക്കേ സ്വർണവിലയിൽ വർദ്ധനവ് സംഭവിച്ചിരുന്നു. ഡിസംബർ 11,12 തീയതികളിലായിരുന്നു ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയായിരുന്നു.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് മലയാളികൾ എന്നും കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വയ്ക്കാൻ ആളുകൾ താൽപര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

ഇന്നത്തെ വെളളിവില

സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെളളിയുടെ വില 99.90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 99,900 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.