
ന്യൂഡൽഹി: ബാങ്കുകളുടെ അവധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. 2025 ജനുവരിയിൽ രാജ്യത്തുടനീളം 15 ദിവസമാണ് ബാങ്കുകൾക്ക് അവധി. ദേശീയ, പ്രാദേശിക, പൊതു അവധികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും അവധിയുളളത്. അവധികൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
ജനുവരി 1- പുതുവത്സര ദിനം (രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധി)
ജനുവരി 2 -പുതുവർഷ ആഘോഷം, മന്നം ജയന്തി (മിസോറാമിൽ പുതുവർഷ ആഘോഷം നടക്കും. കേരളത്തിൽ മന്നം ജയന്തി പ്രമാണിച്ച് ബാങ്കുകൾക്ക് അവധി)
ജനുവരി 5- ഞായറാഴ്ച (എല്ലാ ബാങ്കുകൾക്കും അവധി)
ജനുവരി 6-ഗുരു ഗോവിന്ദ് സിംഗ് ജയന്തി (ഹരിയാനയിലും പഞ്ചാബിലും ബാങ്കുകൾക്ക് അവധി)
ജനുവരി 11- രണ്ടാം ശനിയാഴ്ച ( രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകൾക്കും അവധി)
ജനുവരി 12- ഞായറാഴ്ചയും സ്വാമി വിവേകാനന്ദ ജയന്തിയും
ജനുവരി 14- മകരസംക്രാന്തിയും പൊങ്കലും (ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധി)
ജനുവരി 15-തിരുവള്ളുവർ ദിനം, മാഗ് ബിഹു, മകരസംക്രാന്തി (തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധി)
ജനുവരി 16- ഉജ്ജവർ തിരുനാൾ (ഉജ്ജവർ തിരുനാൾ പ്രമാണിച്ച് തമിഴ്‌നാട്ടിൽ ബാങ്കുകൾക്ക് അവധി)
ജനുവരി 19- ഞായറാഴ്ച (എല്ലാ ബാങ്കുകളും അവധി)
ജനുവരി 22- ഇമോയിൻ (മണിപ്പൂരിലെ ഇമോയിൻ ഫെസ്റ്റിവൽ നടക്കുന്നതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല)
ജനുവരി 23- നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി ( മണിപ്പൂർ, ഒഡീഷ, പഞ്ചാബ്, സിക്കിം, പശ്ചിമ ബംഗാൾ, ജമ്മു കാശ്മീർ, ഡൽഹി എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി)
ജനുവരി 25-നാലാം ശനിയാഴ്ച (എല്ലാ ബാങ്കുകൾക്കും അവധി)
ജനുവരി 26- റിപ്പബ്ലിക് ദിനം (രാജ്യത്തുടനീളം എല്ലാ ബാങ്കുകൾക്കും അവധി)
ജനുവരി 30- സോനം ലോസർ (സിക്കിമിൽ ബാങ്കുകൾക്ക് അവധി)