rice

വീട്ടിൽ അരി സൂക്ഷിക്കുമ്പോൾ അതിൽ പ്രാണികളും ചെറുജീവികളും കയറുന്നതും മുട്ടയിട്ട് പെരുകുന്നതും പലരും നേരിടുന്ന പ്രശ്‌നമാണ്. അരിയിലെ പെക്‌ടിൻ എന്ന ഫൈബർ ഇത്തരം പ്രാണികൾക്ക് ഊർജം നൽകുമെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അരിയിൽ 254 മുട്ടകൾവരെ പെൺ പ്രാണികൾക്ക് ഇടാൻ സാധിക്കും. അരിയിലെ പോഷകങ്ങൾ കഴിച്ചാണ് ഈ ചെറുജീവികൾ വളരുന്നത്. അതിനാൽ തന്നെ നമ്മൾ ഉപയോഗിക്കുന്നത് പലപ്പോഴും കേടുവന്ന പോഷകങ്ങൾ നഷ്ടമായ അരിയായിരിക്കും. ചില പൊടിക്കൈകൾ ഉപയോഗിച്ച് ഇത്തരം പ്രാണികളെ പൂർണമായി അകറ്റാൻ സാധിക്കും.