
കാൽനൂറ്റാണ്ടായി അഭിനയരംഗത്ത് ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുന്ന ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി  കഞ്ഞിക്കുഴിയിൽ ആരംഭിച്ചു. മിസ് വേൾഡ്മത്സരത്തിലൂടെ ശ്രദ്ധ നേടിയ മലയാളി പെൺകുട്ടി പാർവതി ഒാമനക്കുട്ടൻ, ആൻസൻ പോൾ എന്നിവരോടൊപ്പം ബൈജു എഴുപുന്നയും പ്രധാന വേഷത്തിൽ എത്തിയ കെക്യു ആണ് താരത്തിന്റെ ആദ്യ സംവിധാന സംരംഭം. 
വെള്ളിമല എന്ന ഗ്രാമത്തിൽ അപ്രതീക്ഷിതമായി ഒരാൾക്ക് ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങൾ പൂർണമായും ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ്ബൈജു എഴുപുന്ന.ഡിനോയ് പൗലോസ്, അലൻസിയർ, സുധി കോപ്പ സായ് കുമാർ, സലിം കുമാർ,  ശ്രീജിത്ത് രവി, കോട്ടയം രമേഷ്, സണ്ണി കോട്ടയം, പ്രമോദ് വെളിയനാട്, ജോജി ജോൺ, ബിനു തൃക്കാക്കര ഫുക്രു, ജോബിൻ ധനേഷ്, , അറേബ്യൻ ഷാജു. ജീമോൻ ജോർജ്, മാസ്റ്റർ സിദ്ധാർത്ഥ് എസ്.നായർ, ദിയ. മനോഹരി ജോയ് ,അജിത നമ്പ്യാർ, വീണ നായർ, ഷൈനി സാറാ, വിദ്യാ, അഞ്ജനാ ബിൻസ്,ചിത്ര , ഇരട്ട സഹോദരിമാരായ അക്സ ബിജു, അബിയ ബിജു എന്നിവരാണ് മറ്റ് താരങ്ങൾറേച്ചൽ ഡേവിഡും, ലഷ്മി ഹരിശങ്കറുമാണ് നായികമാർ. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാവൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് റേച്ചൽ. സന്തോഷ് കെ. ചാക്കോച്ചൻ രചന നിർവഹിക്കുന്നു.ഛായാഗ്രഹണം - ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ, ഗാനങ്ങൾ - ബി.കെ. ഹരിനാരായണൻ, സംഗീതം - ഗോപി സുന്ദർ,പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ
സാൻജോ പ്രൊഡക്ഷൻസ് ആന്റ്, ദേവദയം പ്രൊഡക്ഷൻസിന്റെ ബാനറിൽ ബൈജു എഴുപുന്ന ,സിജി.കെ. നായർ എന്നിവർ ചേർന്നാണ് നിർമ്മാണം.