 
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (സൈക്യാട്രി), ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ (അനാട്ടമി, സർജറി, ഒബ്സ്റ്റട്രിക്സ്
ആൻഡ് ഗൈനക്കോളജി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ (ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ്), തദ്ദേശസ്വയംഭരണ വകുപ്പിൽ (ഗ്രൂപ്പ് 4 പ്ലാനിംഗ് വിംഗ്) അസിസ്റ്റന്റ് ടൗൺപ്ലാനർ, (ഗ്രൂപ്പ് 3 എൽ.ഐ.ഡി.ഇ. സബ്ഗ്രൂപ്പ് (എ) സിവിൽ വിംഗ്) അസിസ്റ്റന്റ് എൻജിനിയർ (ഡിപ്പാർട്ട്‌മെന്റൽ ക്വാട്ട) തുടങ്ങി 69 കാറ്റഗറികളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപട്ടിക
കേരള പൊലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫീസർ (കെമിസ്ട്രി)
(കാറ്റഗറി നമ്പർ 633/2023)
ആരോഗ്യ വകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 582/2023)
 ആരോഗ്യ വകുപ്പിൽ ജനറൽ ഫിസിയോതെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 524/2023)
 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലക്ചറർ ഇൻ സ്‌കൽപ്ചർ (കാറ്റഗറി നമ്പർ 297/2023)
 വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി)
(കാറ്റഗറി നമ്പർ 645/2023), ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ മെഡിക്കൽ ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 649/2023),ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്) (കാറ്റഗറി നമ്പർ 662/2023)