crime

തൃശൂര്‍: വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. നാടന്‍ചേരി വീട്ടില്‍ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. സിന്ധുവിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. അജ്ഞാതനായ യുവാവ് വീട്ടിനുള്ളില്‍ പ്രവേശിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്. മോഷണ ശ്രമത്തിനിടെയാണ് കൃത്യം നടന്നത്. പ്രതിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മുതുവറ സ്വദേശി കണ്ണനാണ് നാട്ടുകാരുടെ പിടിയിലായത്.

കണ്ണന്റെ കയ്യില്‍ നിന്ന് സിന്ധുവിന്റെ സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. രാത്രി സിന്ധുവിന്റെ ഭര്‍ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ.