salman-khan

മുംബയ്: പ്രണയവും വിവാഹവും വേര്‍പിരിയലും ബോളിവുഡില്‍ സര്‍വസാധാരണമാണ്. ഒരു കാലത്ത് പ്രണയ ജോഡികളായിരിക്കുകയും പിന്നീട് വിവാഹത്തിന്റെ വക്കോളമെത്തുകയും ചെയ്ത ഒരു ബന്ധമുണ്ടായിരുന്നു നടന്‍ സല്‍മാന്‍ ഖാന്. ഈ ബന്ധത്തെക്കുറിച്ച് തുറന്ന് പറയുകയാണ് അന്നത്തെ താരത്തിന്റെ കാമുകിയായിരുന്ന സംഗീത ബിജ്‌ലാനി. പത്ത് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍.

വിവാഹത്തിന് തീയതി നിശ്ചയിച്ച് ക്ഷണക്കത്തും അടിച്ച ശേഷമാണ് സംഗീതയും സല്‍മാനും തമ്മിലുള്ള വിവാഹം മുടങ്ങിയത്. ഒരു ടെലിവിഷന്‍ ഷോയില്‍ സംഗീത തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. കാലങ്ങള്‍ക്ക് മുമ്പുള്ള തന്റെ പ്രണയത്തെക്കുറിച്ച് നടി വളരെ അപൂര്‍വമായി മാത്രമേ സംസാരിച്ചിട്ടുള്ളൂ. ഇന്ത്യന്‍ ഐഡല്‍ എന്ന ഷോയിലാണ് സംഗീത ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

ഇറക്കം കുറഞ്ഞതും കഴുത്ത് ഇറക്കി വെട്ടിയതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് മുന്‍ കാമുകന്‍ തന്നെ വിലക്കിയിരുന്നുവെന്നും നടി പറയുന്നു. ആദ്യമൊക്കെ ഇത് അനുസരിച്ചുവെന്നും പിന്നീട് തന്റെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാന്‍ തുടങ്ങിയെന്നും സംഗീത പറഞ്ഞു. മത്സരാര്‍ത്ഥികളില്‍ ഒരാളായ മാനസി ഘോഷ് സംഗീതയോട് മറ്റൊരു ചോദ്യം ചോദിച്ചു. ''സല്‍മാന്‍ ഖാനും നിങ്ങളും തമ്മിലുള്ള വിവാഹക്ഷണക്കത്ത് വരെ അച്ചടിച്ചതായി ഞങ്ങള്‍ കേട്ടു. അത് സത്യമാണോ? അത് സത്യമാണെന്നും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് കറന്റ് അടിപ്പിക്കരുതെന്നുമായിരുന്നു നടിയുടെ മറുപടി.

വിവാഹത്തോളം എത്തിയ ശേഷമാണ് സംഗീതയുമായി പിരിഞ്ഞതെന്ന് മുമ്പ് സല്‍മാനും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ക്ഷണക്കത്ത് അടിച്ചത് പോലുള്ള കാര്യങ്ങള്‍ സല്‍മാന്‍ പറഞ്ഞിരുന്നില്ല. ഒരു ടിവി പരസ്യത്തിന്റെ സെറ്റില്‍ കണ്ടുമുട്ടിയതിന് ശേഷമാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്.