d

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ വർഷം തൊട്ടതെല്ലാം പിഴച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 2024ലെ അവസാന മത്സരത്തിലും തോൽവി വഴങ്ങി. മറ്റൊരു പ്രമുഖ ക്ലബ് ചെൽസിക്കും വർഷാവസാനം തിരിച്ചടികിട്ടി. മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ ന്യൂകാസിലിനോടാണ് തോറ്റത്. അലക്സാണ്ടർ ഇസാക്കും ജോയെലിന്റണുമാണ് ന്യൂകാസിലിനായി ഗോളുകൾ നേടിയത്. 

19 മത്സരങ്ങൾ കളിച്ച യുണൈറ്റഡ് 22 പോയിന്റുമായി 14-ാം സ്ഥാനത്താണ്. തരംതാഴ്ത്തൽ സോണിന് 7 പോയിന്റ് മാത്രം അകലെയാണ് യുണൈറ്റഡ്. ന്യൂകാസിലിന്റെ തുടർച്ചയായ അ‌ഞ്ചാം ജയമാണിത്.

ചെൽസിയെ കഴിഞ്ഞ വർഷത്തെ അവസാന മത്സരത്തിൽ ഇപ്‌സ്‌വിച്ച് ടൗണാണ് 2-0ത്തിന് അട്ടിമറിച്ചത്. ഡെലാപ്
(പെനാൽറ്റി)​. ഹുറ്റ്‌ചിൻസൺ എന്നിവരാണ് ഇ‌പ്‌സ്‌വിച്ചിനായി ലക്ഷ്യം കണ്ടത്. നാലാം സ്ഥാനത്തുള്ള ചെൽസിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. 35 പോയിന്റാണവർക്കുള്ളത്.

ഓർമ്മിക്കാൻ

1979ന് ശേഷം ആദ്യമായാണ് യുണൈറ്റഡ് സ്വന്തം മൈതാനത്ത് തുടർച്ചയായി മൂന്ന് ലീഗ് മത്സരങ്ങളിൽ തോൽക്കുന്നത്.

കഴിഞ്ഞ മാസം എല്ലാ ടൂർണമെന്റുകളിലുമായി ആറ് മത്സരങ്ങളിൽ യുണൈറ്റഡ് തോറ്രു.

പുതിയ കോച്ച് അമോറിമിന്റെ കീഴിൽ കളിച്ച 8 മത്സരങ്ങളിൽ അഞ്ചാമത്തെ തോൽവിയാണ്.

സ്വന്തം മൈതാന്ത് സീസണിൽ ഇപ്‌സ്‌വിച്ചിന്റെ ആദ്യജയമാണ് ചെൽസിക്കെതിരെ നേടിയത്.

2011-ന് ശേഷം ആദ്യമായാണ് വർഷാവസാനത്തെ മത്സരത്തിൽ ചെൽസി തോൽക്കുന്നത്.