
കൊച്ചുകുട്ടികളുടെ പാട്ടും ഡാൻസുമൊന്നും ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. ഇത്തരത്തിലുള്ള വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകാറുണ്ട്. അത്തരത്തിൽ ഒരു കൊച്ചുപെൺകുട്ടിയുടെ മനോഹരമായ നൃത്തച്ചുവടുകളാണ് ഇപ്പോൾ സൈബറിടത്തിൽ വൈറലാകുന്നത്.
ജനപ്രിയ ബോളിവുഡ് ഗാനമായ 'ബർസോ റെ'യ്ക്കാണ് കൊച്ചുപെൺകുട്ടി ചുവടുവയ്ക്കുന്നത്. പെൺകുട്ടിക്കൊപ്പം കോച്ച് ആൻവി ഷെട്ടിയും ഡാൻസ് കളിക്കുന്നുണ്ട്. എന്നാൽ വ്യത്യസ്തമായ ചുവടുകളോടെ കൊച്ചുപെൺകുട്ടിയാണ് നെറ്റിസൺസിനെ വിസ്മയിപ്പിക്കുന്നത്.
കറുത്ത ക്രോപ്പ് ടോപ്പും മൾട്ടികളർ സ്‌കേർട്ടുമാണ് പെൺകുട്ടി ധരിച്ചത്. ഇതിനൊപ്പം വലിയ വെള്ളി കമ്മലുകളും നെക്ലൈസും ധരിച്ചു. കൂടാതെ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് വളരെ അനായാസമായിട്ടാണ് നൃത്തം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. പാട്ടിന് പെൺകുട്ടി ആവേശത്തോടെ ചുവടുവയ്ക്കുകയാണ്. കാണികൾ പ്രോത്സാഹനം നൽകുന്നതും വീഡിയോയിലുണ്ട്.
നാല് ദിവസം മുമ്പ് ടീ ബർക്കത്ത് ആറോറ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് അൻപതിനായിരത്തിലധികം പേരാണ് ലൈക്ക് ചെയ്‌തിരിക്കുന്നത്. പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്. വളരെ ക്യൂട്ടാണെന്നും മനോഹരമായി നൃത്തം ചെയ്യുന്നുണ്ടെന്നുമൊക്കെയാണ് കമന്റുകൾ വരുന്നത്.
ഇതിനുമുമ്പും നിരവധി ഡാൻസ് വീഡിയോകൾ ഈ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. പെൺകുട്ടി ഓരോ തവണയും മുമ്പത്തേക്കാൾ നിലവാരം ഉയർത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.