d

ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ഏറ്റവും ധനികൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 931 കോടി രൂപയാണ് നായിഡുവിന്റെ ആസ്‌തി. ഏറ്രവും കുറവ് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക്. 15 ലക്ഷം രൂപ. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി ഒരു കോടി 18 ലക്ഷം രൂപ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എ.ഡി.ആർ) കണക്കുകൾ പുറത്തുവിട്ടത്. 31 മുഖ്യമന്ത്രിമാരുടെ സ്വത്ത് ആസ്‌തി വിവരമാണ് എ.ഡി.ആർ പുറത്തുവിട്ടത്. എല്ലാവർക്കുമായിയുള്ളത് 1630 കോടി രൂപയുടെ ആസ്തി. മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണ്. 

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് ഏറ്റവും ധനികരായ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 332 കോടിയിലധികം രൂപയുടെ ആസ്തി. 51 കോടി രൂപയുടെ ആസ്തിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മൂന്നാം സ്ഥാനത്ത്.

ഏറ്റവും കുറവ് ആസ്തിയുള്ളവരിൽ രണ്ടാം സ്ഥാനത്ത് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും (55 ലക്ഷം രൂപ)​ മൂന്നാം സ്ഥാനത്ത് പിണറായി വിജയനുമാണ്.

ഏറ്റവും കൂടുതൽ ബാദ്ധ്യതയുള്ള മുഖ്യമന്ത്രി പേമ ഖണ്ഡുവാണ്. 118 കോടി രൂപയിലധികം ബാദ്ധ്യത. സിദ്ധരാമയ്യക്ക് 23 കോടി രൂപയും നായിഡുവിന് 10 കോടിയിലധികം രൂപയും ബാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

 2023- 24 ലെ ശരാശരി പ്രതിശീർഷ അറ്റ ദേശീയ വരുമാനം (എൻ.എൻ.ഐ)

...............................................................................................................................1.85 ലക്ഷം രൂപ

 ഒരു മുഖ്യമന്ത്രിയുടെ ശരാശരി വരുമാനം................................... 13.64 ലക്ഷം രൂപ

(ദേശീയ ശരാശരിയുടെ ഏകദേശം 7.3 മടങ്ങ് )​

കൂടുതൽ ഉള്ളത്

 ചന്ദ്രബാബു നായിഡു....... ആന്ധ്രാപ്രദേശ് ..........ടി.ഡി.പി......... 9,31,83,70,656 കോടി

 പേമഖണ്ഡു........ അരുണാചൽ പ്രദേശ്........... ബി.ജെ.പി............ 3,32,56,53,153 കോടി

 സിദ്ധരാമയ്യ............ കർണാടക.......... ഐ.എൻ.സി........... 51,93,88,910 കോടി

 നെഫ്യു റിയോ........ നാഗാലാൻഡ്....... എൻ.എൻ.ഡി.പി........ 46,95,07,855 കോടി

 മോഹൻ യാദവ്......... മദ്ധ്യപ്രദേശ്........ ബി.ജെ.പി........... 42,04,81,763 കോടി

കുറവ് ഉള്ളത്

 മമത ബാനർജി....... പശ്ചിമ ബംഗാൾ ......... തൃണമൂൽ കോൺഗ്രസ്- 15,38,029

 ഒമർ അബ്‌ദുള്ള...... ജമ്മു കാശ്മീർ............ ജെ.കെ.എൻ.സി.....55,24,430

 പിണറായി വിജയൻ.......... കേരളം.......... സി.പി.എം............. 1,18,75,766

 അതിഷി മെർലേന............. ഡൽഹി............. ആം ആദ്മി............ 1,41,21,663

 ഭജൻലാൽ ശർമ്മ .............. രാജസ്ഥാൻ............... ബി.ജെ.പി............... 1,46,56,666