
ക്യാമ്പസ് പശ്ചാത്തലത്തിൽ PDC അത്ര ചെറിയ ഡിഗ്രി അല്ല എന്ന ചിത്രം ഒരുക്കി നിർമാതാവ് റാഫി മതിര സംവിധായകനാകുന്നു.കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ സംവിധായകന്റെ പ്രീ ഡിഗ്രി പഠന കാലവും സിനിമാ പശ്ചാത്തലവും കൂട്ടുകെട്ടും സമകാലിക സംഭവങ്ങളും രസകരമായി കോർത്തിണക്കുന്നു. 16 യുവാക്കളെ സിനിമയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.ജോണി ആന്റണി, ബിനു പപ്പു, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ്മ, സോന നായർ, വീണ നായർ, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രൻ, റിയാസ് നർമ്മകല, ബിജു കലാവേദി, മുൻഷി ഹരി, നന്ദഗോപൻ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂർവിള, രാജേഷ്, ഷാജി ലാൽ, തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.
ഇഫാർ ഇന്റർനാഷണലിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ രചനയും റാഫി മതിര നിർവഹിക്കുന്നു.
ഉണ്ണി മടവൂർ ആണ് ഛായാഗ്രഹണം. കലാ സംവിധാനം സുജിത് മുണ്ടയാട്. ചിത്രസംയോജനം വിപിൻ മണ്ണൂർ. വിതരണം ഡ്രീം ബിഗ് ഫിലിംസ്, പി.ആർ. ഒ ശബരി.