
ഇന്ത്യയിലെ ഏറ്റവും വലിയ കട്ടൗട്ടുമായി രാംചരൺ. 256 അടി ഉയരമുള്ള കട്ടൗട്ട് ആണ് ജനുവരി പത്തിന് റിലീസ് ചെയ്യുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന്റെ ഭാഗമായി ആന് ധ്രയിലെ വിജയവാഡയിൽ ആരാധകർ സ്ഥാപിച്ചത്.
ലുങ്കിയും ടീഷർട്ടും ധരിച്ച നടന്റെ ക്യാരക്ടർ ലുക്ക് ചിത്രമാണ് കട്ടൗട്ടിൽ. പുറകിലായി വെള്ള നിറം കുതിരയുണ്ട്. കൂറ്റൻ കട്ടൗട്ട് സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലാണ്. ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചർ പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് 2022 ൽ ആർ.ആർ. ആർ എന്ന ചിത്രത്തിനുശേഷം രാം ചരൺ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. കിയാര അദ്വാനി ആണ് നായിക. എസ്.ജെ. സൂര്യ, സമു ദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് മറ്റു താരങ്ങൾ.
തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിന് എത്തുന്നു.
ഇ ഫോർ എന്റർടെയ്ൻമെന്റാണ് കേരളത്തിൽ വിതരണം .