malabar

മലബാറിൽ നിന്നുള്ള കഥകളുമായി ആന്തോളജി ചിത്രം ദ മലബാർ ടെയിൽസ് ജനുവരി മൂന്നിന് തിയേറ്രറിൽ. രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്ന ചിത്രത്തിൽ ശിവരാജ്,
അനിൽ ആ ന്റോ, പ്രദീപ് ബാലൻ,ദേവേന്ദ്രനാഥ് ശങ്കരനാരായണൻ,അൻവർ സാദിഖ്,വിജയൻ വി.നായർ,പ്രണവ് മോഹൻ,പ്രസീത വസു,ലത സതീഷ്,നവ്യ ബൈജു,സുമന, അനുപ്രിയ എ കെ, ആർദ്ര ദേവി തുടങ്ങിയവരാണ് താരങ്ങൾ. വ്യത്യസ്തമായ ഗൃഹാന്തരീക്ഷത്തിലെ 5 സാധാരണ കുടുംബങ്ങളിലെ ഹൃദയസ്പർശിയായ കഥയാണ് പറയുന്നത്.അഷ്റഫ് പാലാഴി,ഗോകുൽ വി ജി, അപ്പു,രാകേഷ് ചെല്ലയ്യ,ഷിമിൽ ആരോ എന്നിവരാണ് ഛായാഗ്രഹണം.
ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ സംവിധായകൻ അനിൽ കുഞ്ഞപ്പൻ ആണ് നിർമ്മാണം.പി. ആർ .ഒ എം .കെ ഷെജിൻ.