
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ജനുവരി 1 - 1200 ധനു 17 ബുധനാഴ്ച. ( രാത്രി 0 മണി 3 മിനിറ്റ് 10 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം )
അശ്വതി: മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടെയും പ്രശംസ നേടും,
വ്യാപാര ലാഭം, വിദ്യാവിജയം.
ഭരണി: യാത്രയില്‍ നേട്ടം, ധനപ്രാപ്തി, കുടുംബ ജീവിതത്തില്‍ അഭിപ്രായ ഐക്യം, തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, കീര്‍ത്തി ലഭിക്കും.
കാര്‍ത്തിക: പ്രതിബന്ധങ്ങളെ അതിജീവിക്കും, ശുഭകാര്യങ്ങള്‍ നടക്കും, ധനപരമായ കാര്യങ്ങളില്‍ വിജയം, വിദ്യാവിജയം, ഈശ്വര ഭക്തി.
രോഹിണി: അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, മാതാപിതാക്കളെ സംരക്ഷിക്കും, ഇഷ്ട മംഗല്ല്യയോഗം, ചുറ്റുപാടുകള്‍ അനുകൂലം.
മകയിരം: കുടുംബത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം. പ്രവര്‍ത്തി വിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, സംഗതികള്‍ അനായാസം കൈവശം വന്നുചേരും, നയതന്ത്രശാലി.
തിരുവാതിര: സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.
പുണര്‍തം: ഏല്ലാരംഗത്തും പരാജയം, ബന്ധുജനങ്ങളുടെ വേര്‍പാടില്‍ ദുഃഖിക്കാനിടയാകും, കുടുബവുമായി അകല്‍ച്ച, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം.
പൂയം: സന്താനങ്ങള്‍ക്ക് ജോലി ലഭ്യത, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, അകന്ന് നിന്നവര്‍ അനുകൂലികളാകും, പ്രവര്‍ത്തിവിജയം.
ആയില്യം: സഞ്ചാരക്ലേശം വര്‍ദ്ധിക്കും. സ്‌ത്രീകളുമായി വിരോധിക്കാനിടവരും, കര്‍മ്മ മണ്ഡലത്തില്‍ വിഷമതകള്‍, രോഗാരിഷ്ടത.
മകം: ഏര്‍പ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ വിജയപ്രാപ്‌തിയുണ്ടാകും, ദാമ്പത്യം സുഖപ്രദം, മാനസികനിലയില്‍ ശാന്തത, സ്ത്രീകള്‍ക്ക് അംഗീകാരം, രോഗശാന്തി.
പൂരം: ആരോഗ്യപരമായി മോശസമയം, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം, ചെലവുകള്‍ വര്‍ദ്ധിക്കും, ഉദരരോഗം, ദൈവാധീനക്കുറവ്.
ഉത്രം: ബന്ധു ഗുണം. യാത്രമൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം, വ്യക്തിബന്ധത്തിലെ കെട്ടുറപ്പ് വര്‍ദ്ധിക്കും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഗുണം.
അത്തം: സുഖാനുഭവങ്ങള്‍, കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, സ്ത്രീകള്‍ കാരണം ഗുണാനുഭവങ്ങള്‍, ശത്രു ഭയം മാറിക്കിട്ടും.
ചിത്തിര: സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, യാത്രാഗുണം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം.
ചോതി: യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ പെട്ടെന്ന് നഷ്‌ടമാകും.
വിശാഖം: സല്‍ക്കീര്‍ത്തി വര്‍ദ്ധിക്കും, നിയമന ഉത്തരവുകള്‍ ലഭിക്കും, യാത്ര വേണ്ടി വരും, കര്‍മ്മപുഷ്ടിയും യാത്രാവിജയവും, വസ്ത്രാഭരണാദി നേട്ടം.
അനിഴം: വിദേശത്തെ തൊഴില്‍ മൂലം സാമ്പത്തികനേട്ടം, ആരോഗ്യ നില തൃപ്തികരം, ഭാഗ്യ അനുഭവങ്ങള്‍, വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
കേട്ട: പൊതുവെ ഐക്യത, അധികാര പരിധി വര്‍ദ്ധിക്കും. മറ്റുള്ളവരുടെ ആദരവ് നേടും, വാഹനഭാഗ്യം, പണമിടപാടുകളില്‍ നേട്ടം, അദ്ധ്യാപകര്‍ക്ക് അനുകൂല സമയം.
മൂലം: എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും, തൊഴിലില്‍ അഭിവൃദ്ധി, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, കുടുബസുഖം.
പൂരാടം: ശാരീരികമായി വളരെയധികം ഗുണാനുഭവങ്ങൾ, വ്യവഹാരവിജയം, ബിസിനസില്‍ പുരോഗതി, ജീവിതത്തില്‍ മുന്നേറണമെന്നു മോഹം ജനിക്കും.
ഉത്രാടം: കുടുംബ സുഖം, മംഗളകര്‍മ്മങ്ങളില്‍ സഹകരിക്കും, അധികാര പ്രാപ്തി, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും.
തിരുവോണം: മാനസികവും ശാരീരികവുമായി ഉണ്ടായിരുന്ന അസ്വസ്ഥതകൾ മാറും, പൂര്‍വ്വിക സ്വത്ത് ലഭിക്കും, കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
അവിട്ടം: തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും, യാത്രയില്‍ ബുദ്ധിമുട്ടുകളും ധനനഷ്ടവും, പരിശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലം കിട്ടില്ല, ബന്ധുജനങ്ങളുമായി കലഹം.
ചതയം: സഹായിച്ചവര്‍ ശത്രുക്കള്‍ ആകും, വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം, സമയം തീര്‍ത്തും പ്രതികൂലമാണ്, പണച്ചെലവുകള്‍ കൂടും, കടങ്ങള്‍ പ്രശ്നമാകും.
പൂരുരുട്ടാതി: തസ്‌ക്കരഭയം അനുഭവപ്പെടും, ശത്രുക്കള്‍ വര്‍ദ്ധിക്കും, വിവാഹാലോചനകള്‍ മാറ്റിവയ്‌കപ്പെടും, പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം.
ഉത്തൃട്ടാതി: അപ്രതീക്ഷിതമായി വിദേശയാത്ര തരപ്പെടും, എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും, ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
രേവതി: ആരോഗ്യസ്‌ഥിതി തൃപ്‌തികരമായിരിക്കുകയില്ല, സ്വന്തം പ്രവര്‍ത്തികള്‍ മൂലം അസ്വസ്ഥതകള്‍, ധനപരമായ കാര്യങ്ങളില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും.