d

ചെന്നൈ: രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം കന്യാകുമാരിയിൽ ഉയർന്നു. വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മദ്ധ്യേയുള്ള പാലം

തമിഴ്നാട് മുഖ്യമന്ത്രി എംകെ.സ്റ്റാലിൻ നാടിന് സമർപ്പിച്ചു. സുതാര്യമായ ഗ്ലാസ് പ്രതലമാണുള്ളത്. രണ്ട് സ്‌മാരകങ്ങൾക്കിടയിൽ പാലത്തിലൂടെ നടന്ന് സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. കടലിന്റെ മനോഹര കാഴ്‌ചയും അനുഭവിക്കാം. വിവേകാനന്ദ സ്മാരകത്തിലേക്കും അവിടുന്ന് തിരുവള്ളുവർ പ്രതിമയിലേക്കും യാത്ര ചെയ്യാൻ നേരത്തേ ബോട്ട് യാത്രയാണ് ഉണ്ടായിരുന്നത്. കടൽ പ്രക്ഷുബ്ധമാകുമ്പോൾ ബോട്ട് സർവീസ് മുടങ്ങുന്നതിനാലാണ് പാലം നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്ത വന്നത്.

 തിരുവള്ളുവർക്ക് ആദരം അർപ്പിച്ചുകൊണ്ട് തമിഴ്നാട് സർക്കാർ നിർമ്മിച്ചത്

 37 കോടി രൂപ ചെലവ്

 77 മീറ്റർ ദൂരം

 10 മീറ്റർ വീതി

 133 അടി ഉയരം