
തിരുവനന്തപുരം :ഭാരതീയ വിദ്യാഭവൻ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന ഇക്കഴിഞ്ഞ വർഷത്തെ(2023-24) ജേർണലിസം കോഴ്‌സിന്റെ അന്തിമഫല പ്രഖ്യാപനത്തിൽ തിരുവനന്തപുരം കേന്ദ്രത്തിനു സുവർണ്ണ നേട്ടം .ഒന്നും, രണ്ടും റാങ്കുൾപ്പടെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ മൂന്നെണ്ണം കരസ്ഥമാക്കിയാണ് തിരുവനന്തപുരം ഭവൻസ് ഒന്നാമതെത്തിയത്.
93 ശതമാനം മാർക്കോടെ ഒന്നാം റാങ്കും, കുലപതി ഗോൾഡ് മെഡലും ഗംഗ സതീഷ് സ്വന്തമാക്കി.92 % മാർക്കോടെ രണ്ടാം സ്ഥാനവും സിൽവർ മെഡലും സ്വന്തമാക്കിയത് സൗമ്യ ജെ വി യാണ്. വിഷയാധിഷ്ഠിത മേഖലയിൽ ജേര്ണലിസ്റ്റിക് റൈറ്റിംഗിൽ 94 ശതമാനം മാർക്കോടെ പോത്തൻ ജോസഫ് മെമ്മോറിയൽ സിൽവർ മെഡൽ അനീസ എ കരസ്ഥാമാക്കി.
ജനുവരി 15 നു പൂജപ്പുരയിലുള്ള കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും. ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി.ബാലകൃഷ്ണൻ ഐ .എ .എസ് (റിട്ട ) അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വിവരാവകാശ കമ്മീഷ്ണർ സോണിച്ചൻ പി ജോസഫ് മുഖ്യ അതിഥിയാകും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി .എസ് രാജേഷ് വിശിഷ്ട അതിഥിയായി പങ്കെടുക്കും.