
വെല്ലിംഗ്ടൺ: ലോകം പുതുവർഷത്തെ ആവേശത്തോടെ വരവേറ്റു. കിരിബാത്തി എന്ന കൊച്ചുദ്വീപിലാണ് ആദ്യം പുതുവർഷമെത്തിയത്. മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ക്രിസ്മസ് ദ്വീപ് എന്നും അറിയപ്പെടുന്ന കിരിബാത്തിയിൽ ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 3.30ഓടെ പുതുവർഷമെത്തി. ലോകത്തെ ഒറ്റപ്പെട്ട ദ്വീപുകളിലൊന്നാണ് കിരിബാത്തി.  ഏകദേശം 120,000 ആളുകൾ മാത്രമാണ് ഇവിടെയുള്ളത്. തൊട്ടുപിന്നാലെ ന്യൂസിലൻഡും ഓസ്‌ട്രേലിയയിലെ സിഡ്നി നഗരവും പുതുവർഷത്തെ സ്വീകരിച്ചു. പിന്നാലെ
ഫീജി, റഷ്യയിലെ ചില പ്രദേശങ്ങൾ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോംഗ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും പുതുവർഷമെത്തി.