ആരോഗ്യത്തിന് വളരെ നല്ലതാണ് തെെര് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. തെെരിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 12, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ നല്ലതാണ്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കേശസൗന്ദര്യത്തിനും ആളുകൾ തെെരിനെ ആശ്രയിക്കുന്നു. അതിനാൽ തന്നെ എല്ലാ വീട്ടിലും തെെര് കാണാം. എന്നാൽ തെെര് ചീത്തയായാൽ മനസിലാക്കാൻ പലർക്കും അറിയില്ല. ചിലർ ചീത്തയായ തെെര് ഉപയോഗിക്കുന്നു. ഇത് ദോഷമാണ്. തെെര് ചീത്തയായാൽ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കിയാലോ? ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മനസിലാക്കാം.
മുകളിൽ ധാരാളം വെള്ളം കെട്ടിനിന്നാൽ തെെര് ചീത്തയായി എന്നാണ് അർത്ഥം. അവ ഉപയോഗിക്കരുത്.
തെെരിന്റെ മൃദുലത മാറി അത് കട്ടിയായി കാണപ്പെട്ടാൽ ചീത്തയായി എന്നാണ് അർത്ഥം.
തെെരിൽ നിന്ന് ദുർഗന്ധം വന്നാലും മോശമായി എന്ന് കരുതുക. ഉടനെ കളയുന്നതാണ് നല്ലത്. കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്.
തെെരിന്റെ ഉപരിതലത്തിൽ പൂപ്പലോ നിറവ്യത്യാസമോ കണ്ടാൽ അത് പിന്നെ ഉപയോഗിക്കരുത്.
തെെരിന് രുചി വ്യത്യാസം വന്നാലും ചീത്തയായെന്നാണ് അർത്ഥം.
തെെര് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പുറത്ത് വച്ചാൽ പെട്ടെന്ന് ചീത്തയാകാം. ഫ്രിഡ്ജിൽ തെെര് തുറന്നുവയ്ക്കരുത്. ഒരാഴ്ചയോളം തുറന്നുവച്ച തെെര് കഴിക്കുന്നത് ഒഴിവാക്കുക.