d

അഹമ്മദാബാദ്: ലിസ്റ്റ് എ ക്രിക്കറ്റിൽ 150 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് സ്വന്തമാക്കി മുംബയുടെ 17കാരൻ ഓപ്പണർ ആയുഷ് മാത്രെ. വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് സിയിലെ മത്സരത്തിൽ നാഗാലാൻഡിനെതിരെ 117 പന്തിൽ നേടിയ 181റൺസിന്റെ ഇന്നിംഗ്സിലൂടെയാണ് ആയുഷ് ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്‌സ്വാളിന്റെ പേരിലുണ്ടായിരുന്ന റെക്കാഡ് തിരുത്തിയത്. 15 ഫോറും 11 സിക്സും ഉൾപ്പെട്ടതാണ് ആയുഷിന്റെ ഇന്നിംഗ്‌സ്. മത്സരത്തിൽ മുംബയ് 189 റൺസിന്റെ ജയം നേടി.സ്കോർ മുംബയ് 403/7,നാഗാലാൻഡ് 214/9.