train

തിരുവനന്തപുരം: രാജ്യത്തെ ട്രെയിൻ സർവീസുകളുടെ പുതിയ സമയക്രമം രേഖപ്പെടുത്തിയുള്ള ടൈംടേബിൾ നാളെ മുതൽ നിലവിൽ വരും. സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തിൽ ചെറിയ മാറ്റമുണ്ട്. മലബാറും വേണാടും നേരത്തെ എത്തിച്ചേരും. ഏറനാട് തിരുവനന്തപുരത്തുനിന്ന് അഞ്ച് മിനിറ്റ് വൈകിയാണ് പുറപ്പെടുക.

ഒരു ട്രെയിനിന്റെ നമ്പറിൽ മാറ്റമുണ്ട്.തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുമെങ്കിലും പുതിയ പാമ്പൻ പാലം കമ്മിഷൻ ചെയ്ത ശേഷമേ പ്രാബല്യത്തിൽ വരൂ.തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി)–യശ്വന്ത്പുര എസി വീക്ക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ എക്സ്പ്രസാക്കി മാറ്റും. ഇതിന്റെ നമ്പറും മാറി.

ഒന്നര വർഷത്തിനു ശേഷമാണ് റെയിൽവേ പുതിയ ടൈംടേബിൾ പുറത്തിറക്കുന്നത്. ഇതിൽ വന്ദേമെട്രോ, അമൃത് ഭാരത് എക്സ്പ്രസുകൾ, 136 വന്ദേഭാരത് എക്സ്പ്രസുകൾ എന്നിവ ഇടം പിടിച്ചിട്ടുണ്ട്. ട്രെയിനുകളുടെ വിശദമായ സമയക്രമം അറിയാൻ നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മൊബൈൽ ആപ് അല്ലെങ്കിൽ വെബ്‌സൈറ്റ് സന്ദർശിക്കുക. www.enquiry.indianrail.gov.in/mntes/

സംസ്ഥാനത്തെ മാറ്റം ഇങ്ങനെ