knife

തൃശൂർ: തൃശൂർ നഗരത്തിൽ യുവാവിനെ പതിനാറുകാരൻ കുത്തിക്കൊന്നു. തൃശൂർ പാലിയം സ്വദേശി ലിവിൻ ആണ് മരിച്ചത്. പാലസ് റോഡിന് സമീപം വച്ചാണ് ലിവിനെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുത്തിയത്. മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്നാണ് പതിനാറുകാരൻ പൊലീസിന് മൊഴി നൽകിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. .യുവാക്കളും യുവതികളും ഒന്നിച്ചു പോകുന്നത് കണ്ട് ചോദ്യം ചെയ്യാൻ ചെന്നതാണ് പ്രശ്നത്തിന് കാരണം എന്നാണ് വിവരം.