
തിരുവനന്തപുരം: കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ ഇന്ത്യക്ക് സമ്മാനിച്ച സ്പോർട്സ് താരങ്ങൾക്ക് ആദരവായി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം മേധാവി പ്രൊഫസർ എം.സി വസിഷ്ഠ് കലണ്ടർ തയ്യാറാക്കി. 2025 കലണ്ടറിൽ 2024ലെ ഇന്ത്യൻ സ്പോർട്സ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലോക ചെസ് ചാമ്പ്യനായ ഗുകേഷ് ചെസ് ഒളിമ്പ്യാടിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ പുരുഷ വനിതാ ടീമുകൾ 2024 പാരീസ് ഒളിമ്പിക്സിൽ ജാവലിനിൽ സ്വർണ മെഡൽ നേടിയ നീരജ് ചോപ്ര ഷൂട്ടിംഗിൽ 2 വെങ്കല മെഡലുകൾ ഇന്ത്യയ്ക്ക് സമ്മാനിച്ച മനു ഭാക്കർ 2024ലെ ട്വന്റി-20 ചാമ്പ്യൻ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം എന്നിവരെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോകളുമാണ് കലണ്ടറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സ്പോർട്സ് ദേശീയോദ്ഗ്രദനത്തിന് എന്നതാണ് കലണ്ടർ മുന്നോട്ടുവയ്ക്കുന്ന ആശയം