മലപ്പുറം: പഞ്ചായത്ത് തലത്തിലുള്ള റേഷൻ കാർഡ് മസ്റ്ററിംഗിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കാനിരിക്കെ ജില്ലയിൽ 17.90 ലക്ഷം പേർ മസ്റ്ററിംഗ് പൂർത്തിയാക്കി. 2.66 ലക്ഷം പേരാണ് ഇനി മസ്റ്ററിംഗ് നടത്താനുള്ളത്. 20.56 ലക്ഷം പേരാണ് അന്ത്യോദയ, മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിൽ ജില്ലയിൽ ഉൾപ്പെടുന്നത്.
സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർത്തിയാക്കിയവരിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ജില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയത് ഏറനാട് താലൂക്കിലാണ്, 2.61 ലക്ഷം പേർ. 30,432 പേരാണ് ബാക്കിയുള്ളത്. ഏറ്റവും കുറവ് പേർ മസ്റ്ററിംഗ് നടത്തിയത് പൊന്നാനി താലൂക്കിലാണ്, 1.83 ലക്ഷം പേർ. ഇവിടെ 35,016 പേരാണ് ബാക്കിയുള്ളത്.
ആദ്യഘട്ടം ഇന്ന് മുതൽ
ഇന്ന് മുതൽ രണ്ട് ഘട്ടങ്ങളിലായാണ് പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് മുതൽ എട്ട് വരെ ഒന്നാംഘട്ടവും ഒൻപത് മുതൽ 15 വരെ രണ്ടാംഘട്ടവും നടത്തും.
ഇ പോസ് ,ഐറിസ് സ്‌കാനർ, ഫെയ്സ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ചായിരിക്കും ഇ-കെവൈസി അപ്‌ഡേഷൻ. കാർഡുടമകൾ റേഷൻ കാർഡും ആധാർകാർഡുമായി റേഷൻ കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. ഡിസംബർ 15 ആണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ട അവസാന ദിനം. മസ്റ്ററിംഗ് നടത്താത്തപക്ഷം റേഷൻ കാർഡ് കട്ടാവും.
താലൂക്ക്-----ആകെ അംഗങ്ങൾ----മസ്റ്ററിംഗ് നടത്തിയവർ-----ശതമാനം-----ബാക്കിയുളളവർ
ഏറനാട്---2.92 ലക്ഷം---2.61 ലക്ഷം---89.59---30,432
നിലമ്പൂർ---3.21 ലക്ഷം ---2.83 ലക്ഷം--88.15---38,053
പെരിന്തൽമണ്ണ---2.63 ലക്ഷം --2.31 ലക്ഷം ---87.98--31,612
കൊണ്ടോട്ടി---1.94 ലക്ഷം---1.70 ലക്ഷം--87.42--24,482
തിരൂരങ്ങാടി---2.79 ലക്ഷം--2.42 ലക്ഷം--86.84--36,778
തിരൂർ---4.87 ലക്ഷം---4.17 ലക്ഷം---85.60---70,219
പൊന്നാനി--2.18 ലക്ഷം--1.83 ലക്ഷം---83.99---35,016
ആകെ ജനങ്ങൾ - 20.56 ലക്ഷം
മസ്റ്ററിംഗ് നടത്തിയവർ- 17.90 ലക്ഷം
ശതമാനം-87.04
മസ്റ്ററിംഗ് നടത്താനുള്ളവർ- 2.66 ലക്ഷം