 
നിലമ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിനായി തിരഞ്ഞെടുക്കപ്പെട്ട നിലമ്പൂർ നിയോജക മണ്ഡലത്തിലെ തീർത്ഥാടകർക്കായി സാങ്കേതിക പരിശീലന ക്ലാസ് ഡിസംബർ അഞ്ചിന് നടക്കും. രാവിലെ 8:30ന് മുക്കട്ട മഹാരാജ കൺവെൻഷൻ സെന്ററിൽ പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഫാക്കൽറ്റി അംഗവും മാസ്റ്റർ ട്രെയിനറുമായ പി.പി മുജീബ് റഹ്മാൻ ക്ളാസിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ട്രെയിനർമാരുമായി 9497 811 518, 9995 466 913 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് മണ്ഡലം ട്രെയിനിംഗ് ഓർഗനൈസർ അബ്ദുൾ ഹക്കീം അറിയിച്ചു.