 
മലപ്പുറം: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പെയിന്റെ ഭാഗമായി ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളെ ഹരിത സുന്ദരമാക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ശുചീകരണം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ഷബീർ അദ്ധ്യക്ഷനായി. നിലമ്പൂർ ഡിപ്പോയിൽ നടന്ന ശുചീകരണം ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കക്കാട് റഹീം അദ്ധ്യക്ഷനായി. പൊന്നാനി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ശുചീകരണം പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ഡിപ്പോയിലെ ശുചീകരണം ഈയാഴ്ച നടക്കും.