 
മലപ്പുറം: ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും കരിയർ വികാസവും ലക്ഷ്യമിട്ടുള്ള ഇരിമ്പിളിയം ഹയർ സെക്കൻഡറി സ്‌കൂളിന്റെ പാസ്‌വേഡ് ക്യാമ്പ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും കരിയർ വികാസവുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.
ബാംഗളൂരുവിൽ നടന്ന പാസ്‌വേഡിന്റെ നാഷണൽ ഇന്ത്യ എക്സ്‌പ്ലോറിംഗ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥി റിദ സൈനബയെ പരിപാടിയിൽ ആദരിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ഇ.പി.ഉബൈദുള്ള അദ്ധ്യക്ഷനായി. കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി വളാഞ്ചേരി സെന്റർ പ്രിൻസിപ്പൾ റജീന, പി.ടി.എ പ്രസിഡന്റ് സുരേഷ് മലയത്ത് സംസാരിച്ചു. അദ്ധ്യാപകരായ കെ.പി.സുബൈർ, പി.സൈതലവി നേതൃത്വം നൽകി.