s
ചെറുമുക്ക് ഐശ്വര്യ ക്ലബ്ബും കെ എച്ച് കെ എം ഐശ്വര്യ ഗ്രന്ഥാലയത്തിന്റെയും ആദരവ് നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തസ്ലീന ഷാജി പാലക്കാട്ട് നൽകുന്നു

തിരൂരങ്ങാടി : ചെറുമുക്ക് ഐശ്വര്യ ക്ലബ്ബും കെ.എച്ച്.കെ.എം ഐശ്വര്യ ഗ്രന്ഥാലയവും സംയുക്തമായി അൽ റൈഹാൻ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം,​ വെള്ളി മെഡൽ ജേതാവ് തണ്ടാശ്ശേരി ആര്യയെ ആദരിച്ചു . നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തസ്ലീന ഷാജി പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. .ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡന്റ് ഇ.പി. സെയ്തലവി അദ്ധ്യക്ഷത വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് അംഗങ്ങളായ സമീന, സൗദാ മരക്കാരുട്ടി അരീക്കാട്ട് , സി.എം. ബാലൻ,​ എ.കെ. മരക്കാരുട്ടി, പി.കെ. ഇസ്മായിൽ,​ ഗ്രന്ഥാലയം സെക്രട്ടറി അഡ്വ. എൻ. പി. അരുൺ ഗോപി,​ എൻ.പി. ലിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.