d

വണ്ടൂർ : അത്താണിക്കൽ സ്വദേശി പോക്‌സോ കേസിൽ അറസ്റ്റിൽ. ചെറക്കൽ ശരത് ബാബുവാണ് (30) പിടിയിലായത്. രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടിയുടെ വീട്ടിലേക്ക് ജോലിക്കെത്തിയ പ്രതി ലൈംഗികലക്ഷ്യത്തോടെ ദേഹത്ത് പിടിച്ചുവെന്നാണ് കേസ്. സ്‌കൂളിൽ നടന്ന കൗൺസലിംഗിലാണ് രണ്ട് വർഷം മുൻപ് നടന്ന സംഭവം സ്‌കൂൾ അധികൃതർ അറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.