കോട്ടക്കൽ: എടരിക്കോട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റർലോക്ക് ചെയ്ത കോഴിപ്പറമ്പ് റോഡിന്റെ ഉദ്ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ധീൻ തയ്യിൽ നിർവ്വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജസീന അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. മൂന്നാം വാർഡ് മെമ്പർ സുബൈദ മനാഫ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അഡ്വ. ഹനീഫ പുതുപ്പറമ്പ്, കെ.സുബൈർ, എം.ടി. അബ്ദു റഹ്മാൻ, ബഷീർ കൂരിയാടൻ, സി.കെ. സമദ്, പൂക്കയിൽ കരീം, അബ്ബാസ് , ഫാരിസ് തയ്യിൽ, മറ്റ് നാട്ടുകാർ പങ്കെടുത്തു.