d
, വണ്ടൂർ പാലിയേറ്റിവ് കെയർ ക്ലിനിക്കിന് ഉപകരണങ്ങൾ കൈമാറി

വണ്ടൂർ : വണ്ടൂർ വഫ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വണ്ടൂർ പാലിയേറ്റിവ് കെയർ ക്ലിനിക്കിന് ഉപകരണങ്ങൾ കൈമാറി. കോൺസെൻട്രേറ്റർ, ഓക്സിമീറ്റർ തുടങ്ങിയവയാണ് നൽകിയത്.
പാലിയേറ്റീവ് ചെയർമാൻ ഡോ. പി.എ.കെ. അനീസ് , സെക്രട്ടറി കബീർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.എഴുപതിനായിരം രൂപ വില വരുന്ന ഉപകരണങ്ങളാണ് കൈമാറിയത്. പാലിയേറ്റീവ് കെട്ടിടത്തിൽ നടന്ന ചടങ്ങിൽ വഫ ചെയർമാൻ പി അബ്ദുറഹ്മാൻ, സെക്രട്ടറി എ. സബാഹ്, കെ.ടി അബ്ദുള്ളക്കുട്ടി, പി. യുനസ് , ടി. ഹംസ, സി. അബ്ദുറഹിം എന്നിവർ പങ്കെടുത്തു.