s
കുത്തിയിരിപ്പ് സമരം നൂറാം ദിവസം

വണ്ടൂർ : അത്താണിക്കലിലെ ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തുന്ന കുത്തിയിരിപ്പ് സമരം നൂറാം ദിവസം. നൂറാം ദിനത്തിൽ മനുഷ്യമതിൽ തീർത്താണ് പാലാമഠം ജനകീയ കൂട്ടായ്മ പ്രതിഷേധിച്ചത്. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സി.ടി. സക്കീർ അദ്ധ്യക്ഷത വഹിച്ചു. വാണിയമ്പലം സെന്റ് മേരിസ് ചർച്ചിലെ ഫാ. ജോയ്സ് പീടികയിൽ മുഖ്യപ്രഭാഷണം നടത്തി.
വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ , വെൽഫെയർ പാർട്ടി വണ്ടൂർ മണ്ഡലം ഭാരവാഹി എം മുബാറക്ക്, സമരസമിതി കൺവീനർ എം ഷറഫുദ്ദീൻ, ജുബൈർ, പി രാജേഷ്, എം ഫൗസിയ , പിവി സഫീന, വി മുൻഷിർ , കെ ജംഷീർ തുടങ്ങിയവർ പങ്കെടുത്തു