 
മലപ്പുറം: ആരോഗ്യവകുപ്പിന്റെ കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരെ അകാരണമായി സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
പി.ഉബൈദുള്ള എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. പുഷ്പലത അദ്ധ്യക്ഷത വഹിച്ചു. കെ.എ. മിനി, ലൈജു ഇഗ്‌നേഷ്യസ്, വി.സി. ശാരദ, കെ. ഹബീബ് റഹ്മാൻ, പി. ചക്രപാണി, ആമിർ കോഡൂർ, കെ.സി. ചിത്രലാൽ, ഒ.വിനോദ്, ശിഹാബ് കൊളത്തൂർ, രാജേഷ് ഫ്രാൻസിസ്, കെ. ഹമീദ്, സലീഖ് പി. മോങ്ങം, അജു പി. നായർ, പി. ലിജി എന്നിവർ സംസാരിച്ചു.