d

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് രാത്രികാലങ്ങളിലും പകൽ സമയത്തും നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കത്തിക്കുന്നത് കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് 30,000 രൂപ പിഴ ചുമത്തി. പരിശോധനയ്ക്ക് സി.സി.എം ടി.കെ. പ്രകാശൻ , സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ എ.പി.സുരേഷ്, പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് പി.പി. സ്മിത എന്നിവർ നേതൃത്വം നൽകി.ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടാൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പരാതി അറിയിക്കുന്നതിനുള്ള 9446700800 എന്ന നമ്പറിലേക്ക്‌ ഫോട്ടോയും വീഡിയോയും സഹിതം പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം.