
കോട്ടക്കൽ:കോട്ടൂർ എ.കെ എം എച്ച്.എസ്.എസിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗോൾ ചലഞ്ചിൽ പരിമിതികൾ മറന്ന് ഗോൾ വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. പരിപാടിയുടെ ഭാഗമായി ഇൻക്ലൂസീവ് കൂട്ടയോട്ടവും സംഘടിപ്പിച്ചു.പ്രധാനാദ്ധ്യാപിക കെ.കെ സൈബുന്നീസ ഉദ്ഘാടനം ചെയ്തു. സ്‌പോർട്സ് അക്കാദമിയിലെ വിദ്യാർത്ഥികൾക്കൊപ്പം പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയായിരുന്നു കൂട്ടയോട്ടം.മുഴുവൻ വിദ്യാർത്ഥികൾക്കും മെഡലുകൾ വിതരണം ചെയ്തു. എൻ. വിനീത, പ്രദീപ് വാഴങ്കര, കായികാദ്ധ്യാപകനായ വി. അനീഷ് , കെ. നിഖിൽ, കെ. നിജ എന്നിവർ നേതൃത്വം നൽകി.