 
വളാഞ്ചേരി: ടൗണിലെ കെട്ടിടങ്ങളിൽ കൊതുകുകളുടെ ഉറവിട നശീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നടന്ന മാസ് വർക്കിന്റെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണി മാരാത്ത് നിർവഹിച്ചു. നഗരസഭ കൗൺസിലർമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുഹമ്മദലി, കെ. വേണു, എ.വി. മെഹബൂബ് തോട്ടത്തിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ , പ്രകാശ് ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി . കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മരുന്നുകൾ സ്‌പ്രേ ചെയ്തു കൊതുകുകളെ നശിപ്പിച്ചു. നാളെ മുതൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ നഗരത്തിൽ ഫോഗ്ഗിംഗ് തുടങ്ങും.