 
മലപ്പുറം: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി സ്പർശ് ബോധവത്കരണ ക്യാമ്പും സംശയ നിവാരണവും ഇന്ന് രാവിലെ പത്തിന് എം.എസ്.പി ഗ്രൗണ്ടിൽ നടക്കും. കണ്ണൂർ ഡി.എസ്.സി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് . കണ്ണൂർ സ്റ്റേഷൻ കമാൻഡർ, ചെന്നൈയിൽ നിന്നുള്ള കൺട്രോളർ ആൻഡ് ഡിഫൻസ് അക്കൗണ്ട്സ് എന്നീ ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പിന് നേതൃത്വം നൽകും. സ്പർശിന്റെ ഭാഗമായ വിവിധ സൗകര്യങ്ങളെക്കുറിച്ച് വിമുക്ത ഭടൻമാർക്ക് അവബോധം നൽകുന്നതിനാണ് ക്യാമ്പ്. പെൻഷൻ രജിസ്‌ട്രേഷൻ, ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്കിംഗ സൗകര്യങ്ങൾ തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ക്യാമ്പിൽ വച്ച് തന്നെ സേവനം ലഭ്യമാക്കാനും കഴിയും വിധമാണ് പരിപാടി.