 
എടപ്പാൾ : സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബായ ദേശീയ ഹരിത സേനക്ക് കീഴിൽ ജി.എൽ.പിസ്‌ക്കൂളിലെ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. ചേരങ്ങ, വേണ്ട, പയർ, മത്തൻ, പടവലം, ചീര, വഴുതനം, വാഴ, തക്കാളി തുടങ്ങിയ വിളകളാണ് കൃഷി ചെയ്തത്. കാലടി കൃഷി ഓഫീസർ പി.എസ് സലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ മുഖ്യാതിഥിയായി. മുൻ പ്രധാനാദ്ധ്യാപകൻ മോഹനൻ , എം.ടി.എ പ്രസിഡന്റ് ധന്യ, സ്റ്റാഫ് സെക്രട്ടറി അർച്ചന തുടങ്ങിയവർ സംസാരിച്ചു.