s

വണ്ടൂർ: കുടുംബശ്രീ ഹരിതസമ്യദ്ധി ശീതകാല പച്ചക്കറി കൃഷിക്ക് പോരൂരിൽ തുടക്കം. കിടങ്ങഴി മനക്കൽ പാറയിൽ തുടക്കമായ കൃഷി സി.ഡി.എസ് ചെയർപേഴ്സൺ കെ. കൃഷ്ണ ജ്യോതി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കുടുംബശ്രീ മിഷനാണ് ആവശ്യമായ വിത്തുകൾ നൽകുന്നത്. സി.ഡി.എസ് തലത്തിലും വാർഡ് തലത്തിലും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വെണ്ട, വഴുതന, പയർ, കുമ്പളം, മത്തൻ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ഇറക്കിയത്. പരിപാടിയിൽ സി.എൽ.സി ഷീജ, എം.പി.കല്യാണി, കെ. ലീല തുടങ്ങിയവർ പങ്കെടുത്തു.