
വേങ്ങര: കേരള സ്റ്റേറ്റ് സർവ്വീസ്‌പെൻഷനേഴ്സ് അസോസിയേഷൻ 40ാമത് ദ്വിദിന ജില്ലാ സമ്മേളനം വേങ്ങരയിൽ സമാപിച്ചു. സമാപന സമ്മേളനം എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് മുല്ലശ്ശേരി ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി കെ.പി.അബ്ദുൽമജീദ്, കെ.പി.സി.സി. മെമ്പർ പി.എ. ചെറീത്, ഡി. സി.സി.സെക്രട്ടറിമാരായ പി.സി. വേലായുധൻകുട്ടി, കെ.എ.അറഫാത്ത്, വന്നിതാ ഫോറം സംസ്ഥാന പ്രസിഡൻറ് ടി. വനജ, ഡി.സി.സി അംഗങ്ങളായ എൻ.പി.ചിന്നൻ, അരീക്കാട്ട് കുഞ്ഞിപ്പ, എ.കെ.എ.നസീർ, എൻ.ജി.ഒ എ ജില്ലാ പ്രസിഡൻറ് സി.വിഷ്ണുദാസ്, വി.പി. റഷീദ്, കെ.രാധാകൃഷ്ണൻ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് അഡ്വ.കെ.ആർ.കറുപ്പ് ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ രാജൻ കുരുക്കൾ, വി.മധുസൂദനൻ, വി.എ.ലത്തീഫ്, ഡി.എ.ഹരിഹരൻ, എം.സി.കെ വീരാൻ , ജെ.സരസ്വതി, കെ പി.വിജയകുമാർ പ്രസംഗിച്ചു.