
വണ്ടൂർ: ജനുവരി രണ്ടു മുതൽ ആറു വരെ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ നടക്കുന്ന അഗ്രി എക്സ്‌പോയുടെ ഭാഗമായി വണ്ടൂർ അംബേദ്കർ കോളേജിൽ വിദ്യാർത്ഥികൾക്കായി കാർഷിക ക്വിസ് മത്സരം, ചിത്രരചന മത്സരം മുതലായവ സംഘടിപ്പിച്ചു. മത്സരങ്ങൾ അംബേദ്കർ കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ വണ്ടൂർ ഉപജില്ലാതല മത്സരങ്ങളാണ് അംബേദ്കർ കോളേജിൽ നടന്നത്. വിജയികൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കും. ചിത്രരചനാ ക്വിസ് മത്സരങ്ങളിലായി 24 വിദ്യാർഥികൾ പങ്കെടുത്തു.
മത്സരങ്ങൾക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ സി.നജ്മുദ്ദീൻ, നജ്മുന്നീസ, കെ.പി.സുരേഷ്, ടി.ഉമ്മർ കോയ തുടങ്ങിയവർ നേതൃത്വം നൽകി.