
മലപ്പുറം: കോഡൂർ ജനകീയ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 20ന് ആരംഭിച്ച് 50ദിവസം നീണ്ടുനിൽക്കുന്ന 'കോഡൂർ കലാലെ' ഉത്സവം സംഘടിപ്പിക്കും. സമിതിയുടെ അമ്പതാംവാർഷികാഘോഷത്തിന്റെ ഭാഗമായി വിപുലമായതും വൈവിധ്യവുമായ 30പരം പരിപാടികളിൽ കോഡൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്താനും സമിതി ജനറൽ ബോഡിയോഗം തീരുമാനിച്ചു. ഒരുക്കങ്ങൾ വിലയിരുത്താൻ പാലക്കൽ ടർഫിൽ ചേർന്ന സമിതി ജനറൽ ബോഡി യോഗം കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സമിതി പ്രസിഡന്റ് മഠത്തിൽ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സുധിന്ദ്രൻ സ്വാഗതവും ബാബു കോഡൂർ നന്ദിയും പറഞ്ഞു.