പെരിന്തൽമണ്ണ: കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പക്ഷേത്രം കലാമണ്ഡലം ഹൈദരാലി സ്മാരക പുരസ്‌കാരത്തിന് കഥകളി സംഗീതജ്ഞൻ കോട്ടക്കൽ നാരായണനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പാലക്കാട് ജില്ലയിലെ നെല്ലായയിൽ ജനിച്ച നാരായണൻ പന്ത്രണ്ടാം വയസ്സിലാണ് കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിൽ കഥകളി സംഗീതം പഠിക്കാൻ തുടങ്ങിയത്. കോട്ടക്കൽ
വിശ്വഭരക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. പിന്നീട് കോട്ടക്കൽ പി.എസ്.വി നാട്യ സംഘത്തിൽ കഥകളി സംഗീത സംഗീത അദ്ധ്യാപകനായും സംഗീത വിഭാഗത്തിന്റെ തലവനായും പിന്നീട് പ്രിൻസിപ്പലായും സേവനം ചെയ്തു. ഇപ്പോൾ തിരുവനന്തപുരം മാർഗി കഥകളി കേന്ദ്രത്തിൽ വിസിറ്റിംഗ് പ്രൊഫസറാണ്. താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി ജനുവരി ആറിന് വൈകീട്ട് ഏഴിന് നടക്കുന്ന അനുസ്മരണ ചടങ്ങിൽ കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും. 10,000
രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരമെന്നും ഹൈദരലി അനുസ്മരണ സമിതി ഭാരവാഹികളായ
കീഴാറ്റൂർ അനിയൻ, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, പി.നാരായണനുണ്ണി, പനയൂർ കുട്ടൻ,പരിയാരത്ത് അനിൽകുമാർ,പി.വേണുഗോപാലൻ, മഠത്തിൽ സുജിത്ത്,പി.രാധാകൃഷ്ണൻ, കാരാട്ട് വാസുദേവൻ എന്നിവർ അറിയിച്ചു.


കോട്ടക്കൽ നാരായണൻ