d
ഡോ: ബി.ആർ അംബേദ്കറുടെ 134 ാം ചര വാർഷിക ദിനത്തിൽ കേരള പുലയർ മഹാസഭ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു

മലപ്പുറം: ഡോ: ബി.ആർ. അംബേദ്കറുടെ 134-ാം ചരമ വാർഷിക ദിനത്തിൽ കേരള പുലയർ മഹാസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു. മലപ്പുറം കുന്നുമ്മൽ കെ.എസ്.ആർ.ടി.സി പരിസരത്ത് അംബേദ്ക്കറുടെ ച്ഛായാചിത്രത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. യോഗം ജില്ലാ സെക്രട്ടറി ചന്ദ്രൻ പരിയാപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാവിത്രി തിരൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കൃഷ്ണൻ മഞ്ചേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. ട്രഷറർ സി.ടി. രജീന്ദ്രൻ,​ ബാലൻ മഞ്ചേരി,​ കൃഷ്ണൻ തെന്നല, ചിന്നമ്മു ചെരണി, ഉണ്ണി മംഗലശ്ശേരി, വേലായുധൻ ചെരണി തുടങ്ങിയവർ സംസാരിച്ചു.