s
മണ്ണിനെ അറിയാൻ : പരിസ്ഥിതി സെമിനാർ

മലപ്പുറം : ഡിസംബർ അഞ്ചിന് ലോക മണ്ണു ദിനത്തോടനുബന്ധിച്ച് മലപ്പുറം ഗവ.കോളേജിലെ ഭൂമിത്രസേനയും പരിസ്ഥിതി ക്ലബും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു . മണ്ണ് , പ്രകൃതി, മനുഷ്യർ എന്ന വിഷയത്തെ മുൻനിറുത്തി പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി.എം. സാദിഖലി മുഖ്യാതിഥിയായി . പ്രിൻസിപ്പൽ പ്രൊഫ. ഗീത നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ്‌കോട്ട , പരിസ്ഥിതിക്ലബ്‌ കോ ഓർഡിനേറ്റർ ഡോ. ദിവ്യ , വിദ്യാർത്ഥി കോ ഓർഡിനേറ്റർ കെ. ശ്രീജു എന്നിവർ സംസാരിച്ചു .