 
വണ്ടൂർ : ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വടപുറം മൂന്നാം വാർഡ് യു.ഡി.എഫ് കുടുംബ സംഗമം നടന്നു. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് സണ്ണി അന്തിക്കാട് അദ്ധ്യക്ഷത വഹിച്ചു. വി.ടി. നാസർ സ്വാഗതവും കെ.പി.സി.സി ജനറൽ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ഇട്ടി, മമ്പാട് ലീഗ് മണ്ഡലം പ്രസിഡന്റ് പുന്നപ്പാല കരീം തുടങ്ങിയവർ പ്രസംഗിച്ചു.