മലപ്പുറം: വീടും സ്ഥലവും ഇല്ലാത്ത ദളിത് ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഭൂമി നൽകണമെന്ന് കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) മലപ്പുറത്തു നടത്തിയ ബാബ സാഹേബ് അംബേദ്കർ പരിനിർവ്വാണ ദിന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.പി. ചിന്നൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. സുന്ദരൻ, സ്വാമി പറമ്പൻ , അംഗത്തിൽ ഗോപി , കൃഷ്ണൻ വളാഞ്ചേരി, വേലായുധൻ സൗത്ത് പുത്തലം, യു.ടി. ഹരിദാസൻ, കെ.സി. സുബ്രഹ്മണ്യൻ , കെ. രാമൻകുട്ടി , കെ. വിനോദ് , എം.കെ. ശങ്കരൻ , സി. ചിന്നൻ ,വേലായുധൻ കാവനൂർ , ടി.കെ.സുകുമാരൻ , വേലായുധൻ കാവനൂർ , ടി.കെ. ശങ്കരൻ എന്നിവർ സംസാരിച്ചു.