d

എടക്കര : വീടുകളിൽ അതിക്രമിച്ച് കയറി രണ്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ഒരു വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ 25 വർഷത്തിന് ശേഷം എടക്കര പൊലീസ് കാസർകോട് നിന്നും പിടികൂടി. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രാജു (59) ആണ് പിടിയിലായത്. ഉപ്പട ചെമ്പൻകൊല്ലിയിൽ 1999ലാണ് ഇയാൾ അക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് മുങ്ങിയ പ്രതി കാസർകോട് രാജപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഡിവൈ.എസ്.പി ബി.ബാലചന്ദ്രന്റെ നിർദ്ദേശ പ്രകാരം ഇൻസ്‌പെക്ടർ എൻ.ബി. ഷൈജു, എ.എസ്.ഐമാരായ ഷാജഹാൻ, വാസുദേവൻ, പൊലീസുകാരായ സാബിറലി, പ്രശാന്ത്, ഷാഫി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.