bbbb

കാളികാവ്: യുനെസ്‌കോയുടെ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ലേണിംഗ് സിറ്റീസിൽ (ഐ.സി.എൽ.സിൽ) കൈയടി നേടി മലയാളി വ്യവസായ സംരംഭകൻ. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വി.പി.എസ് പൗൾട്രി വെഞ്ചേഴ്സ് ചെയർമാൻ വി.പി. സിയാസാണ് വ്യാവസായിക രംഗത്ത് നവീന വീക്ഷണങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായത് . ജിദ്ദ ജുബൈലിൽ നടന്ന യുനെസ്‌കോയുടെ ഐ.സി.എൽ.സിയുടെ നഗര പഠനങ്ങളെക്കുറിച്ചുള്ള ആറാം അന്താരാഷ്ട്ര സമ്മേളനത്തിലാണ് പ്രബന്ധമവതരിപ്പിച്ചത്.

സുസ്ഥിര കോഴി വളർത്തലിലെ അത്യാധുനിക സംരംഭങ്ങളെ പ്രതിനിധീകരിച്ചാണ് സിയാസ് പ്രബന്ധം അവതരിപ്പിച്ചത്. യുനെസ്‌കോ പൈതൃക നഗരങ്ങളായി തിരഞ്ഞെടുത്ത പ്രദേശങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് അന്താരാഷ്ട്ര സമ്മേളനം വിളിച്ചു ചേർത്തത്. സമ്മേളനത്തിൽ 130ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

നിലമ്പൂർ പൈതൃക ഗ്രാമത്തിൽ നിന്നുള്ള വ്യാവസായിക പ്രതിനിധിയായി പങ്കെടുത്ത സിയാസ് പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സുസ്ഥിരമായി കോഴി വളർത്തുന്ന രീതിയാണ് അവതരിപ്പിച്ചത്.ലളിതമായ രീതിയിലുള്ള കോഴി വളർത്തു രീതിയെക്കുറിച്ചുള്ള പ്രബന്ധം സമ്മേളനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി.

നൂതന കാർഷിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും

പരിസ്ഥിതി സൗഹൃദ രീതിയിൽ കൃഷി ചെയ്യുന്ന രീതി എന്നിവ പ്രബന്ധത്തിൽ പ്രത്യേക പരാമർശ വിഷയമായി.

കോഴി വളർത്തൽ മേഖലയിൽ മാലിന്യം കുറക്കുന്നതിനുള്ള പരിഹാരവും സിയാസ് അവതരിപ്പിച്ചു.കോഴിവളർത്തൽ മേഖല പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗവും സമ്മേളനത്തിലെ വ്യാവസായിക പ്രതിനിധിയായ വി.പി.സിയാസ് മുന്നോട്ടു വെച്ചു.