
പെരിന്തൽമണ്ണ: ജുവലറി ഉടമകളെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചാ സംഘത്തിലെ കണ്ണിയും കോഴിക്കോട് അഴിയൂർ കോരോത്ത് റോഡ് സ്വദേശിയുമായ പുതിയോട്ട് താഴെകുനിയിൽ ശരത്തിനെയാണ്(27) ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘംകസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി. കണ്ണൂർ, വിരാജ്പേട്ട എന്നിവിടങ്ങളിലെ ശരത്തിന്റെ സംഘത്തിലുൾപ്പെട്ട ചിലരെ കുറിച്ചുള്ള സൂചനകൾഅന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.