
പെരിന്തൽമണ്ണ: അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച അസന്റ് ഇ.എൻ.ടി ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ മനഴി ബസ്റ്റാന്റിന് എതിർവശമാണ് പുതിയ ആശുപത്രി.
ഇ.എൻ.ടി ഹെഡ് ആൻഡ് നെക്ക് വിഭാഗങ്ങളിലെ അസുഖങ്ങൾക്കുള്ള സമഗ്രവും സങ്കീർണ്ണവും അതിനൂതനവുമായ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള എല്ലാ ചികിത്സകളും ലഭ്യമാക്കാനാണ് അസന്റ് ലക്ഷ്യം വയ്ക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി.കെ. ഷറഫുദീൻ അറിയിച്ചു.